Thursday 19th of July 2018

തൊഴില്‍ രഹിത വേതന വിതരണം

Category: Press Release
Published: Thursday, 19 July 2018
 
ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം ജൂലൈ 19നും 20നും വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം ജൂലൈ 25, 26 തീയതികളില്‍ വിതരണം ചെയ്യും. റോള്‍ നമ്പര്‍ 1 മുതല്‍ 1225 വരെ ജൂലൈ 25നും റോള്‍ നമ്പര്‍ 1226 മുതല്‍ 2550 വരെ ഉള്ളവര്‍ക്ക് ജൂലൈ 26 നുമാണ് തൊഴില്‍രഹിത വേതന വിതരണം ചെയ്യുക. ഗുണഭോക്താക്കള്‍ രാവിലെ 10.30 മുതല്‍ നാലുവരെ പുതിയ റേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളും സഹിതം പാണാവള്ളി ഗ്രാമപ്പഞ്ചായത്തില്‍ ഹാജരായി വേതനം കൈപ്പറ്റണം.