Saturday 20th of October 2018

സ്റ്റാഫ് നഴ്‌സ് : ഓപ്ഷന്‍ നല്‍കാം

Category: Press Release
Published: Tuesday, 06 October 2015

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്‌സ് തസ്തികയിലേയ്ക്കുള്ള സംസ്ഥാനതല നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ നിയമനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന മെഡിക്കല്‍ കോളേജിന്റെ പേര് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓപ്ഷന്‍ അഡൈ്വസ് നമ്പര്‍ കൂടി ഉള്‍പ്പെടുത്തി ഒക്ടോബര്‍ 12-ന് മുമ്പ് സമര്‍പ്പിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായwww.dmekerala.gov.in ല്‍ നിന്നും ഇതിനുള്ള പ്രൊഫോര്‍മ ഡൗണ്‍ലോഡ് ചെയ്യാം.