വനിതാ കമ്മീഷനില്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ നിയമനം
Category: Press Release
Published: Thursday, 14 February 2019
വയനാട്: ജില്ലയിലെലെ അവിവാഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അമ്മമാര്‍ക്ക് നിയമസഹായം നല്കുന്ന പ്രോജക്ടിന്റെ നടത്തിപ്പിനായി ഒരു കോഓര്‍ഡിനേറ്ററെ പ്രതിമാസം 20,000 രൂപ (ഇരുപതിനായിരം രൂപ) ഓണറേറിയം നിരക്കില്‍ നിയമിക്കാന്‍ കേരള വനിതാ കമ്മീഷന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു./ എം.എ.സോഷ്യോളജി യോഗ്യതയുള്ള 25 നും 35 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വയനാട് ജില്ലയിലുള്ളവര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന.
അപേക്ഷ, മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്, ലൂര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം695 004 എന്ന വിലാസത്തില്‍ ഈ മാസം 25 നകം ലഭിക്കണം.