Thursday 23rd of May 2019

കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

Category: Press Release
Published: Wednesday, 08 May 2019

തിരുവന്തപുരം : കെല്‍ട്രോണ്‍ വഴുതക്കാട് നോളജ് സെന്ററില്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്കും അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ് ടൂ, ഐ ടി ഐ, ഡിപ്ലോമ, ബി. ടെക്. പ്രായപരിധി ഇല്ല.അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജീസ്, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്‌സ്, എല്‍ ഒ ടി, പൈത്തണ്‍, ജാവ, ഡോട്ട് നെറ്റ്, പി എച്ച് പി എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.
 
  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.  ksg.ketlron.in  വെബ്‌സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും. ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ 0471 2325154, 4016555 എന്നീ നമ്പരുകളിലും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്‍ണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി ഒ, തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.