Thursday 19th of July 2018

സ്‌കൂള്‍ കലോത്സവം: ശില്പശാല സംഘടിപ്പിക്കും

Category: Press Release
Published: Thursday, 19 July 2018
 
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ നൃത്ത ഇനങ്ങളില്‍ ശരിയായ അവബോധം സൃഷ്ടിക്കുന്നതിന് കേരള സംഗീത നാടക അക്കാദമിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ശില്പശാല സംഘടിപ്പിക്കുന്നു.  ജൂലൈ 21, 22 തീയതികളില്‍ ജവഹര്‍ ബാലഭവന്‍ ഹാളിലും ഗവ.മോഡല്‍ എച്ച്. എസ്. എല്‍.പി. സ്‌കൂളിലുമായി ശില്പശാല നടത്തും. ഫോണ്‍: 9447700723.