Friday 22nd of November 2019

എംപ്ലോയബിലിറ്റി സെന്ററിര്‍ അഭിമുഖം

Category: Press Release Published: Thursday, 17 October 2019
 
കൊച്ചി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്, റിലേഷന്‍ഷിപ്പ് മാനേജര്‍, ടെലി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഷോ റൂം സെയില്‍സ് എക്സിക്യൂട്ടീവ്, റിസര്‍വേഷന്‍ എക്സിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനര്‍, ത്രീഡി ആനിമേറ്റര്‍, പി.എച്ച്.പി വെബ് ഡെവലപ്പര്‍, പൈതോണ്‍ ഡവലപ്പര്‍, വെബ് ഡിസൈനര്‍, കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് കം കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസര്‍, ലൈസണ്‍ ഓഫീസര്‍ കം പി.ആര്‍.ഒ, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് കം ബിസിനസ് ഡവലപ്മെന്റ് ഓഫീസര്‍, ജൂനിയര്‍ എച്ച്.ആര്‍ കം ബിസിനസ് ഡവലപ്മെന്റ് ഓഫീസര്‍, ക്ലീനിംഗ്/ബെല്‍/ഡെലിവറി ബോയ്സ്, ടീച്ചര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 19ന് അഭിമുഖം നടത്തുന്നു.
 
യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് (മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്), ഡിപ്ലോമ ട്രാവല്‍ ആന്റ് ടൂറിസം, എം.ബി.എ (ഫിനാന്‍സ്, എച്ച്.ആര്‍) എം.കോം, ബി.കോം ടാലി അക്കൗണ്ട്സ് സ്‌കില്‍സ് തുടങ്ങിയ യോഗ്യതയിലേക്ക് പ്രത്യേക ഒഴിവുകള്‍. പ്രായം 18-35.
 
താത്പര്യമുളളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ഒക്ടോബര്‍ 19ന് രാവിലെ 10ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2427494/2422452.