Friday 22nd of November 2019

വനിതകള്‍ക്ക് തൊഴില്‍ പരിശീലനം

Category: Press Release Published: Thursday, 17 October 2019
 
കൊല്ലം: ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജ് ജില്ലാ സെന്ററില്‍ വിവിധ തൊഴില്‍ പരിശീലന കോഴ്സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ഡ്രസ്സ് മേക്കിങ് ആന്റ് ഫാഷന്‍ ഡിസൈനിങ്, വിവിധതരം എംബ്രോയിഡറികള്‍, കട്ടിങ് ആന്റ് ടൈലറിങ്, ഫ്ളവര്‍ ടെക്നോളജി ആന്റ് ഹാന്‍ഡിക്രാഫ്റ്റ് എന്നിവയാണ് കോഴ്സുകള്‍. 
 
പ്രായം 14നും 48നും ഇടയില്‍. അപേക്ഷ ഫോറവും പ്രോസ്പെക്ടസും നാളെ മുതല്‍ ലഭിക്കും. അപേക്ഷ ഒക്ടോബര്‍ 21 വരെ പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍-കോട്ടമുക്ക് റോഡ്, കൊല്ലം -13  വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2797478.