Friday 22nd of November 2019

സൈക്കോളജി ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

Category: Press Release Published: Thursday, 17 October 2019
 
തിരുവനന്തപുരം: സര്‍ക്കാര്‍ വനിത കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 21ന് രാവിലെ 10.30ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, ജനനത്തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണം.