ക്ലര്‍ക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍; അഭിമുഖം
Category: Press Release
Published: Wednesday, 13 February 2019
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന കൊല്ലം(കണ്ണനല്ലൂര്‍), ആലപ്പുഴ(കായംകുളം), എറണാകുളം(മട്ടാഞ്ചേരി), പാലക്കാട്(പട്ടാമ്പി), മലപ്പുറം(വളാഞ്ചേരി), കോഴിക്കോട്(പേരാമ്പ്ര), കണ്ണൂര്‍(തലശ്ശേരി) എന്നീ പരിശീലന കേന്ദ്രങ്ങളില്‍ ക്ലര്‍ക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഓരോ ഒഴിവ് വീതമുണ്ട്. ക്ലര്‍ക്ക് എസ്.എസ്.എല്‍.സി.യും കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്ലസ് ടു വും, ഡി.സി.എ.യും പാസായിരിക്കണം. ക്ലര്‍ക്ക് തസ്തികയിലേക്ക് ഈ മാസം 21 ന് 11 മണിക്കും കമ്പ്യൂട്ടര്‍ ഓപ്പറേറ്ററിന് 22 ന് 11 നും വാക്ക് ഇന്റര്‍വ്യൂ നടക്കും. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന് (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.