Tuesday 18th of June 2019

അപേക്ഷ ക്ഷണിച്ചു

Category: Press Release Published: Wednesday, 13 February 2019
 
 
 
കാസര്‍കോട്:  പട്ടികവര്‍ഗ്ഗ വികസന വകുപ്പും തലശ്ശേരിയിലെ എന്‍ടിടിഎഫും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷത്തെ മെപ്പിനിസ്റ്റ്, സിഎന്‍സി മെഷീനിസ്റ്റ്, ഫിറ്റര്‍ മെക്കാനിക്കല്‍ അസംബ്ലി, ഫാബ്രിക്കേഷന്‍ എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് എസ്.എസ്.എല്‍.സി പാസ്സായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  
 
നിശ്ചിത അപേക്ഷാ ഫോറത്തില്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഫോട്ടോ സഹിതം കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ, പനത്തടി, നീലേശ്വരം, കാസര്‍കോട്, എന്‍മകജെ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ഫെബ്രുവരി 18ന് വൈകുന്നേരം അഞ്ചുമണിക്കകം അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം എന്നിവ സൗജന്യവുമായിരിക്കും. തലശ്ശേരി, മലപ്പുറം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ പരിശീലനം ലഭ്യമാകും. പ്രായപരിധി 17 മുതല്‍ 25 വയസ്സുവരെ
 
.........