Tuesday 18th of June 2019

തസ്തികകള്‍ സൃഷ്ടിച്ചു

Category: Press Release Published: Wednesday, 13 February 2019
സംസ്ഥാനത്ത് പുതുതായി ആരംഭിച്ച കൊണ്ടോട്ടി, രാമനാട്ടുകര (ഫറോക്ക്), പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, വര്‍ക്കല എന്നീ താലൂക്കുകളിലെ സബ്‌റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ ഏഴ് തസ്തികകള്‍ വീതം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഹെഡ് അക്കൗണ്ടന്റ്/ഹെഡ്ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക് എന്നീ സ്ഥിരം തസ്തികകളും ഓരോന്നിലും ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ്, കാഷ്വല്‍ സ്വീപ്പര്‍ എന്നീ താല്കാലിക തസ്തികകള്‍ക്കുമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.