Saturday 23rd of March 2019

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവ്

Category: Press Release Published: Monday, 14 January 2019
 
ആലപ്പുഴ: കായംകുളം ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ എന്ന വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവുണ്ട്. എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ടു വര്‍ഷത്തെ പരിശീലനവും / സോഷ്യോളജിയിലോ, സോഷ്യല്‍ വെല്‍ഫയറിലോ, എക്കണോമിക്‌സിലോ ഉള്ള ബിരുദവും  12ാം ക്ലാസില്‍ ഇംഗ്ലീഷും കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും, കമ്പ്യൂട്ടറും അടിസ്ഥാന യോഗ്യതയായി പഠിച്ചിരിക്കണം. യോഗ്യതയുള്ളവര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത,  തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 18ന് രാവിലെ 10ന് കായംകുളം ഐ.ടി.ഐ പ്രിന്‍സിപ്പലിന് മുമ്പാകെ ഹാജരാകണം. വിശദവിവരത്തിന് ഫോണ്‍: 0479-2442900