Saturday 19th of January 2019

നിയുക്തി മെഗാ ജോബ് ഫെസ്റ്റ്

Category: Press Release Published: Monday, 14 January 2019
 
 
ഇടുക്കി: എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം , ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് എറണാകുളം മേഖല ജനുവരി 19ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ നിയുക്തി 2019 മെഗാ ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. മേളയില്‍ ഐ.ടി. സാങ്കേതിക വിപണന മേഖലകളിലെയും ഓട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്മെന്റ് മേഖലകളിലെയും പ്രമുഖരായ ഉദ്യോഗദായകരുടെ സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. 
 
ജോബ്ഫെയറില്‍ പങ്കെടുക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാര്‍ത്ഥികളും www.jobftsekerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യണം. 18-40 പ്രായപരിധിയിലുള്ള പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസും ട്രെയിനിംഗും എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നല്‍കാം. വിശദവിവരങ്ങല്‍ വെബ്സൈറ്റില്‍ നിന്നും ലഭിക്കും.