Saturday 23rd of March 2019

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

Category: Press Release Published: Monday, 14 January 2019
കോട്ടയം; ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍/ഡിസ്‌പെന്‍സറികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനത്തിന് ജനുവരി 22 രാവിലെ 11ന് വാക്ക്ഇന്‍ഇന്റര്‍വ്യൂ നടത്തും. പ്രായം 18 നും 45നും മദ്ധ്യേ. രജിസ്റ്റേര്‍ഡ് പ്രാക്ടീഷണറില്‍ നിന്ന് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡാറ്റാ എന്നിവ സഹിതം രാവിലെ 10.30ന് നാഗമ്പടം ബസ് സ്റ്റാന്‍ഡിനു സമീപം സെന്റ് ആന്റണീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 2583516