Sunday 17th of February 2019

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫയല്‍ അദാലത്ത്

Category: Press Release Published: Friday, 12 October 2018
തിരുവനന്തപുരം : നഗരസഭയില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കുന്നതിനായി ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 24ന് രാവിലെ 11 മുതല്‍ നഗരസഭാ കൗണ്‍സില്‍ ലോഞ്ചിലാണ് അദാലത്ത്. മേയര്‍, ഡെപ്യൂട്ടി മേയര്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നഗരസഭ സെക്രട്ടറി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, റവന്യൂ ഓഫീസര്‍, ഹെല്‍ത്ത് ഓഫീസര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും.  ഫയല്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. തീര്‍പ്പാകാതെ കിടക്കുന്നതും കാലതാമസം ഉള്ളതുമായ ഫയലുകള്‍ സംബന്ധിച്ച  പരാതികള്‍ നഗരസഭാ മെയിന്‍ ഓഫീസിലും എല്ലാ സോണല്‍ ഓഫീസുകളിലും ഒക്ടോബര്‍ 17ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.