Wednesday 17th of October 2018

അവധി ദിവസങ്ങളില്‍ പ്രവര്‍ത്തന സജ്ജരായിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൃഷിമന്ത്രിയുടെ നിര്‍ദ്ദേശം

Category: Press Release Published: Saturday, 11 August 2018
തിരുവനന്തപുരം: വെളളപ്പൊക്ക പ്രകൃതിക്ഷോഭ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കൃഷി, മണ്ണ് സംരക്ഷണപര്യവേക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വരുന്ന അവധി ദിവസങ്ങളില്‍ അതത് ഓഫീസുകളില്‍ ഹാജരായി കര്‍ഷകരുടെയും പൊതുജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനും പ്രവര്‍ത്തന സജ്ജരായിരിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചതായി കൃഷി, മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.