Thursday 21st of March 2019

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

Category: Press Release Published: Saturday, 11 August 2018
പാലക്കാട് : ഇന്നും നാളെയും (ഓഗസ്റ്റ് 11, 12) ഡാമുകള്‍, പുഴകള്‍, തടാകങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ദുനന്തനിവാരണ നിയമം 2005 സെക്ഷന്‍ 34 പ്രകാരം നിരോധിച്ച് ഉത്തരവായി. ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനാലും കനത്തമഴ തുടരുന്നതിനാലും എല്ലാ പുഴകളിലും ജലാശയങ്ങളും കരകവിഞ്ഞ് ശക്തമായി ഒഴുകുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉത്തരവിറക്കിയത്.