Monday 17th of December 2018

ദുരന്തനിവാരണ വിഭാഗത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

Category: Press Release Published: Saturday, 11 August 2018
പത്തനംതിട്ട :  ഇന്ന് മുതല്‍ 13 വരെ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തില്‍ നിലവിലുള്ള കണ്‍ട്രോള്‍ റൂമിന് പുറമേ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. ഒരു ജൂനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മൂന്ന് ജീവനക്കാരെ പ്രത്യേക കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിനായി 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ 0468 2322515, 8078808915, 8547610039 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.