Sunday 23rd of September 2018

സപ്പോര്‍ട്ട് എഞ്ചിനീയര്‍ ഒഴിവ്

Category: Press Release Published: Thursday, 12 July 2018
 
കൊച്ചി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിലമ്പൂര്‍, കാസര്‍ഗോഡ് എന്നീ ഓഫീസുകളില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്കും തുടര്‍ന്നു ഒഴിവുവരുന്ന മറ്റ് ജില്ലാ ഓഫീസുകളിലേക്കും സപ്പോര്‍ട്ട് എഞ്ചിനീയറായി താല്‍ക്കാലിക കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിലേക്ക് ബി.ടെക്/ എം.സി.എ/ എം.എസ്സ്.സി. (കംപ്യൂട്ടര്‍സയന്‍സ്)/ ബി.ഇ. (കംപ്യൂട്ടര്‍സയന്‍സ്) എന്നിവയിലേതെങ്കിലും പാസ്സായ പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 16,500 രൂപ പ്രതിഫലമായി ലഭിക്കും. 
 
ഉദ്യോഗാര്‍ത്ഥികള്‍ മേല്‍ സൂചിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടുകൂടിയ അപേക്ഷ സൈബര്‍ശ്രീ, സിഡിറ്റ്, പൂര്‍ണ്ണിമ, ടിസി 81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം695014 എന്ന  വിലാസത്തില്‍  ജൂലൈ 20ാം തീയതിക്ക് മുമ്പായി ലഭിക്കത്തക്കവിധം അയയ്ക്കണം. അപേക്ഷകള്‍ This email address is being protected from spambots. You need JavaScript enabled to view it. എന്ന  ഇമെയില്‍ വിലാസത്തിലും അയയ്ക്കാം. അപേക്ഷാ ഫോറം www.cybesrri.org എന്ന വെബ്ബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍:  9895478273