Sunday 24th of February 2019

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Category: Press Release Published: Thursday, 12 July 2018
ആലപ്പുഴ: മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്സി അഗ്രികള്‍ച്ചര്‍ (പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്‌സ്) നെറ്റും  യോഗ്യത ഉണ്ടായിരിക്കണം. പ്രായം ജനുവരി ഒന്നിന് പരമാവധി 40 വയസ്. പ്രതിമാസം 35,000 രൂപ വേതനം ലഭിക്കും. പട്ടികവിഭാഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും നിയമപ്രകാരമുള്ള വയസിളവ് ഉണ്ടാകും. താല്പര്യമുള്ളവര്‍  ജൂലൈ 18ന് രാവിലെ 10ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന വാക്ക്ഇന്‍ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിദ്യാഭ്യാസ  യോഗ്യത, ജനനത്തീയതി, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരം www.kau.in  വെബ്‌സൈറ്റില്‍. ഫോണ്‍: 0477 2702245.