Sunday 23rd of September 2018

മൃഗസംരക്ഷണ മേഖലയില്‍ പരിശീലനം

Category: Press Release Published: Thursday, 12 July 2018
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയില്‍ താല്പര്യമുള്ള സംരംഭകര്‍ക്കായി നെടുമങ്ങാട് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഏകദിനപരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  ഈ മാസം 27 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നെടുമങ്ങാട് വച്ച് നടത്തുന്ന പരിശീലന പരിപാടിയില്‍ മൃഗസംരക്ഷണ മേഖലയിലെ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും.  പങ്കെടുക്കാന്‍ താല്പര്യമുള്ള കര്‍ഷകര്‍ / സംരംഭകര്‍ ഈ മാസം 16 ന് മുമ്പായി നെടുമങ്ങാട് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.  രജിസ്‌ട്രേഷനായി രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെ 0472-2804709 എന്ന നമ്പറില്‍ ബന്ധപ്പെടണം.