Saturday 15th of December 2018

അധ്യാപക നിയമനം

Category: Press Release Published: Monday, 16 April 2018
 
പത്തനംതിട്ട: വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2018-19 വര്‍ഷത്തേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഈ മാസം 26ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം എത്തണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.