Thursday 24th of May 2018

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Category: Press Release
Published: Thursday, 24 May 2018
പാലക്കാട്: അട്ടപ്പാടി ഗവ. ഐ.ടി.ഐ.യില്‍ വെല്‍ഡര്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട എന്‍ജിനീയറിങ് ശാഖയില്‍ ബിരുദമോ, ത്രിവത്സര ഡിപ്ലോമയോ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷം പൊതുമേഖലാ/സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.യും എന്‍.എ.സി.യും പൊതുമേഖലാ/ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ മെയ് 25ന് രാവിലെ 10ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04924-211516.