Wednesday 20th of March 2019
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം

പാലക്കാട് : പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇന്‍ഫര്‍...

readmore..

തെരഞ്ഞെടുപ്പ് ചെലവ് കര്‍ശന നിരീക്ഷണത്തില്‍; പ്രചാരണ ഉപാധികളുടെ നിരക്ക് നിശ്ചയിച്ചു

തെരഞ്ഞെടുപ്പ് ചെലവ് കര്‍ശന നിരീക്ഷണത്തില്‍; പ്രചാരണ ഉപാധികളുടെ നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം : സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കര്‍ശനമാ...

readmore..

സൂര്യാഘാതം ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

സൂര്യാഘാതം ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം : സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്&z...

readmore..

ആകാശവാണിയുടെ ത്രിദിന സ്വാതിസംഗീതോത്സവം

ആകാശവാണിയുടെ ത്രിദിന സ്വാതിസംഗീതോത്സവം

തൃശൂര്‍  : ആകാശവാണി തൃശൂര്‍ നിലയം ശ്രീ സ്വാതി തിരുനാള്&z...

readmore..

വായനയില്ലാത്ത ലോകത്ത് വര്‍ഗീയത ഇടം പിടിക്കും -ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

നാടന്‍പാട്ടിലൂടെ ജനകീയനായ, കവിയും സിനിമാ ഗാനരചയിതാവുമാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. നിന്നെക്കാണാന്‍ എന്നെക്കാളും.... എന്ന  നാടന്‍ പാട്ടിലൂടെ മലയാളം നെഞ്ചിലേറ്റിയ ഇദ്ദേഹം 80ഓളം മലയാളം സിനിമകള്‍ക്ക് ഗാനം രചിച്ചു. പൂപ്പാട്ടും തീപ്പാട്ടും, വീതൂണ്, നിന്നെക്കാണാന്‍ എന്നെക്കാളും എന്നീ കവിതാ സമാഹാരങ്ങള്‍ രചിച്ചു. ബ്രഹ്മാനന്ദന്‍ പുരസ്‌കാരം, രാമു കാര്യാട്ട് പുരസ്‌കാരം, കുമാരനാശാന്‍ അവാര്‍ഡ്, ജനപ്രിയ ഗാനരചന പുരസ്‌കാരം തുടങ്ങി 15 ഓളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന തിലോത്തമ, നാളെ, നൂല്‍പ്പാലം, ജോയ് എന്നീ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതി. 
 
 
 
പുതു തലമുറയ്ക്കിടയിലെ വായനയെക്കുറിച്ച് ? 
 
വായന കുറഞ്ഞതാണ് ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഏറ്റവും വലിയ നാശം. വായന ഇല്ലാത്തൊരു ലോകത്ത് വര്‍ഗീയതക്കും ഫാസിസത്തിനും ഒരിടമുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞു. വായനയില്‍ നിന്നകലുമ്പോള്‍ ചിന്താഗതികള്‍ സങ്കുചിതമാകുന്നു. ആളുകള്‍ സ്വകാര്യതയിലേക്ക് മാത്രം ഒതുങ്ങുന്നു. ഇന്ന് മലയാളികളുടെ കയ്യില്‍ വായിക്കാനുള്ളൊരു പുസ്തകം എന്നത് ബാങ്ക് പാസ് ബുക്ക് എന്നതായി മാറിയിരിക്കുന്നു. വായന കുറഞ്ഞാല്‍ ചരിത്രബോധമില്ലാത്ത തലമുറ വളരും. വിവേകാനന്ദന്‍ പറഞ്ഞതുപോലെ തൊട്ടു കൂടായ്മയും തീണ്ടികൂടായ്മയും പോലുള്ള അനാചാരങ്ങള്‍ നിലനിന്നുരുന്ന ഒരു ഭ്രാന്താലയമായിരുന്നു നമ്മുടെ നാട്. ആ അവസ്ഥ മാറ്റിയെടുക്കാന്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ട്. വായനയുടെ കുറവ് മൂലം ചരിത്രബോധമില്ലാത്ത തലമുറ വളര്‍ന്നതോടെ ഈ പ്രയത്‌നങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി. എങ്കിലും വായന പൂര്‍ണ്ണമായി ഇല്ലാതായി എന്നു പറയാന്‍ പറ്റില്ല. വായനയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ഇപ്പോളും ഉണ്ട്. ഇവര്‍ കക്ഷിരാഷ്ട്രീയമന്യേ ഒറ്റക്കെട്ടായി പുരോഗമനാശയങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു എന്നത് പ്രതീക്ഷ പകരുന്ന വസ്തുതയാണ്. വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് പോലുള്ള ആധുനിക ടെക്‌നോളജി ആപ്ലിക്കേഷനുകള്‍ യുവാക്കളെ വായനയില്‍ നിന്നകറ്റി എന്നും പറയാം. 
 
ഓണ്‍ലൈന്‍ വായന ഇഷ്ടപ്പെടുന്നുണ്ടോ? 
 
ഓണ്‍ലൈന്‍ വായന അധികം താത്പര്യപ്പെടുന്നില്ല. എന്നു കരുതി ഓണ്‍ലൈന്‍ വായന മോശമാണെന്ന അഭിപ്രായം ഇല്ല. ഇന്റര്‍നെറ്റ് ഉപയോഗിച്ച്  വായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് എളുപ്പത്തില്‍ കൃതികള്‍ ലഭിക്കും എന്നത് ഒരു നേട്ടമാണ്. പഴയ സമ്പ്രദായത്തില്‍ വായിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. 
 
ഏറ്റവും അധികം സ്വാധീനിച്ച എഴുത്തുകാരന്‍ അല്ലെങ്കില്‍ കൃതി ഏതാണ് ? 
 
 
എന്നെ ഏറ്റവും അധികം സ്വാധീനിച്ച കവി കടമ്മനിട്ട രാമകൃഷ്ണനാണ്. വൈലോപ്പിള്ളി, ഇടശ്ശേരി, കുമാരനാശാന്‍ എന്നിവരുടെ കവിതകള്‍ ഇഷ്ടമാണ്. എന്നാല്‍ കാലഘട്ടത്തിനൊരു മാറ്റം ഉണ്ടാക്കിയ കവി കടമ്മനിട്ട രാമകൃഷ്ണനാണ്. അദ്ദേഹം കവിതയ്ക്ക് ഒരു ദ്രാവിഡബോധം ഉണ്ടാക്കിയെടുത്തു. അദ്ദേഹത്തിന്റെ കവിതകളിലൂടെ വളരെ കൃത്യമായൊരു രാഷ്ട്രീയം ചോദിക്കുന്നുണ്ട്. അനുഷ്ഠാന കലയായ പടയണിയുടെ താളത്തില്‍ നിന്നുമാണ് കടമ്മനിട്ട കവിതകള്‍ ജനിച്ചത്. അതുകൊണ്ടു തന്നെ അത് വായിക്കുന്നതും ഒരു പ്രത്യേക അനുഭൂതിയാണ്. സച്ചിദാനന്ദന്റെ കവിതകളും എനിക്ക് പ്രേരണയായിട്ടുണ്ട്. കുഞ്ഞുണ്ണി, രാവുണ്ണി, മുല്ലനേഴി തുടങ്ങിയ കവികളും പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. കഥകള്‍ വായിക്കുന്നതാണ് ഏറെയിഷ്ടം.

ലൈബ്രറികളില്‍ നിന്ന് കഥകള്‍ വായിക്കുന്നത് ഒരു ശീലമാണ്. മലയാളത്തിലെ ഒട്ടുമിക്ക ആധുനിക കഥകളും വായിക്കാന്‍ സാധിച്ചിട്ടുണ്ട്. എസ് കെ.പൊറ്റേക്കാടിന്റെ സഞ്ചാരസാഹിത്യം ഒരു പ്രത്യേക വായനാനുഭവമാണ്. ഞാന്‍ ആഫ്രിക്കയില്‍ പോയിട്ടില്ല എങ്കിലും അവിടത്തെ ചുറ്റുപാടുകള്‍ എനിക്ക് മനഃപാഠമാണ്. അവിടത്തെ സമുദ്രത്തിന്റെ നിറം, വീടുകളുടെ ആകൃതി,  മരങ്ങളുടെ ചില്ലാട്ടങ്ങള്‍ എന്തിന് അവിടത്തെ ഭക്ഷണത്തിന്റെ രുചി പോലും എന്റെ നാവിന്‍ തുമ്പത്തുണ്ട്. പൊറ്റേക്കാടിന്റെ സഞ്ചാരസാഹിത്യം വായിച്ചാല്‍ നമ്മള്‍ അവിടെ നേരിട്ടെത്തിയപോലെ തോന്നും. 
 
 
സിനിമാഗാനരചനയോ കവിത എഴുത്തോ  കൂടുതല്‍ സംതൃപ്തി  ? 
 
രണ്ടും ഒരുപോലെ സന്തോഷം തരുന്നവയാണ്. ഏത് രചനയായാലും ഒരു പിരിമുറുക്കം ഉണ്ടാകും. എന്നാല്‍ എഴുതി കഴിയുമ്പോള്‍ സന്തോഷം ലഭിക്കും. അത് സിനിമാഗാനവും കവിതയും എഴുതുമ്പോള്‍ കിട്ടുന്നുണ്ട്. എന്തിനെക്കുറിച്ചും എപ്പോള്‍ വേണെമെങ്കിലും എഴുതാം എന്നൊരു സ്വാതന്ത്ര്യം കവിതയ്ക്കുണ്ട്. സംവിധായകന് ആവശ്യമുള്ള തരത്തിലുള്ള രചനയാണ് സിനിമ ഗാനത്തിന് വേണ്ടത്. ഒരു സന്ദര്‍ഭത്തിനോ സംഗീതത്തിനോ അനുസൃതമായി എഴുതേണ്ടി വരും. ആദ്യകാലങ്ങളില്‍ ബുദ്ധിമുട്ട് തോന്നുമെങ്കിലും പിന്നീട് അതിനോടിണങ്ങിച്ചേരും. ചിട്ടയൊയൊരു സംഗീതത്തിനനുയോജ്യമായി എഴുതുക എന്നതും ഒരു സന്തോഷമാണ്. 
 
 
കവിതകള്‍ അല്ലാതെ കഥകള്‍ എഴുതാറുണ്ടോ? 
 
 
തുടക്കത്തില്‍ ഞാന്‍ കഥകള്‍ എഴുതുമായിരുന്നു. പലതും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഒന്നില്‍ ഉറച്ചു നില്‍ക്കണം എന്നു തോന്നി. എന്റെ കവിതകള്‍ ചിലരെങ്കിലും ഇഷ്ടപ്പെടുന്നു എന്നു തോന്നി. അതുകൊണ്ട് കവിതയില്‍ ഉറച്ചു നില്‍ക്കണമെന്ന് തോന്നി. ഒന്നും മറച്ചുവെയ്ക്കാതെ, പച്ച മലയാളമാകുന്ന വാക്കുകളില്‍ എഴുതാനാണ് എനിക്കിഷ്ടം. അതാണ് കൂടുതല്‍ ജനകീയം എന്നു കരുതുന്നു.
 
ഓണ്‍ലൈന്‍  സാഹിത്യത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണ് ? 
 
കവിത എന്താണെന്ന് നമുക്ക് നിര്‍വചിക്കാന്‍ കഴിയില്ല. ഒരു വരി കവിതയിലും ഒരു കവിതയുണ്ട്. ചിലപ്പോള്‍ നൂറ് വരികളില്‍ കവിതയുണ്ടാകണമെന്നില്ല. എന്താണ് കവിത എന്നാര്‍ക്കും പറയാന്‍ പറ്റില്ല. പക്ഷെ എന്ത് അല്ല കവിത എന്ന് നമുക്ക പറയാന്‍ പറ്റും. അതാണ് കവിതയുടെ പ്രത്യേകത. അക്ഷരത്തില്‍ അരം എന്ന പോലെ കവിതയില്‍ ഒരു വിതയുണ്ട്. ഓണ്‍ലൈന്‍ കവിതകളില്‍ നല്ല കവിതകളുണ്ട്. ഏത് കവിതയിലും ഒരു വിതയുണ്ടായിരിക്കണം എന്നേയുള്ളു. 
 
ഈയിടെ പങ്കെടുത്ത ഷാര്‍ജ ബുക്ക് ഫെസ്റ്റിവലിലെ അനുഭവം ?  
 
ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമാണത്. ലോകത്തിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള എഴുത്തുകാര്‍ പങ്കെടുത്തിരുന്നു.കെ.ആര്‍.ടോണി, മുരുകന്‍ കാട്ടാക്കട എന്നിവര്‍ക്കൊപ്പം കേരളത്തെ പ്രതിനിധീകരിക്കാനും കവിത അവതരിപ്പിക്കാനും സാധിച്ചു. വിവിധ ഭാഷകളിലെ കൃതികളും എഴുത്തുകാരേയും പരിചയപ്പെടാനും സംവദിക്കാനും കഴിഞ്ഞു എന്നതാണ് വലിയ സന്തോഷം. 
 
                                                                                                                സനിത അനൂപ് 
 
 
 
                                                                                            
 

Sports