Monday 22nd of April 2019
ജില്ലയില്‍ സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍

ജില്ലയില്‍ സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍

  തൃശ്ശൂര്‍: ജില്ലയില്‍ 26 സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനു...

readmore..

പോളിംഗ് ബൂത്തുകള്‍ പ്രകൃതി സൗഹാര്‍ദം

പോളിംഗ് ബൂത്തുകള്‍ പ്രകൃതി സൗഹാര്‍ദം

    തൃശ്ശൂര്‍: പൊതു തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കു...

readmore..

ഭിന്നശേഷിക്കാര്‍ക്കായി പിഡബ്ല്യുഡി ആപ്പ്

ഭിന്നശേഷിക്കാര്‍ക്കായി പിഡബ്ല്യുഡി ആപ്പ്

    കണ്ണൂര്‍:  തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര...

readmore..

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി ഹാന്റക്സ്

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി ഹാന്റക്സ്

    തിരുവനന്തപുരം: ഹാന്റക്സ് പുറത്തിറക്കിയ പ്രീമിയം ക്വാളിറ...

readmore..

കവിതയാലും ജീവിതത്താലും പി. അസൂയയുണര്‍ത്തുന്നു -പി പി രാമചന്ദ്രന്‍

                     “ഇവിടെയുണ്ട് ഞാന്‍ 
                      എന്നറിയിക്കുവാന്‍
                        മധുരമാമൊരു 
                    കൂവല്‍ മാത്രം മതി”  
നാല് വരി കൊണ്ട് നാനാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് തെളിയിച്ച കവിയാണ് പി പി രാമചന്ദ്രന്‍. പാരമ്പര്യത്തിന്റെ ഒഴുക്കും പുതുമയുടെ തിളക്കവും ചേര്‍ന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. പഴയ മാമ്പഴക്കാലത്തിന്റെ മാധുര്യത്തെ അകലങ്ങളിലാക്കി നിറയുന്ന പുതിയ മാംഗോ ഫ്രൂട്ടിക്കാലത്തെ തുറന്നു കാട്ടിയ ഈ കവി മലയാള കവിതയില്‍ ആധുനികതയ്ക്ക് ശേഷം ഉയര്‍ന്നു വന്ന ഉത്തരാധുനിക കവി നിരയില്‍ തലയെടുപ്പോടെ മുമ്പില്‍ നില്‍ക്കുന്നു. 
 
 
 
                          “ഉമ്മറക്കോലായില്‍ നിന്ന് 
                      രാത്രി എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടി
                           കളവു പോയതു പോലെ
                        വയല്‍ക്കരയിലുളള ഒരു കുന്ന്
                           പുലര്‍ച്ചയ്ക്കു കാണാതായി "   
എന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം നടമാടുന്ന പാരിസ്ഥിതിക ചൂഷണത്തെ ഒതുക്കമുളള വരികളില്‍ വിളിച്ചു പറഞ്ഞ കവി വിടപറയുന്ന കേരളീയ നന്മകളെ കാവ്യ ഭാഷയുടെ പ്രതിരോധ വീര്യങ്ങളിലൂടെ തിരിച്ചു പിടിക്കുന്നു. നവമാധ്യമങ്ങളുടെ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്താനും അദ്ദേഹം ശ്രമിക്കുന്നു. കാണെക്കാണെ, രണ്ടായ് മുറിച്ചത്, കലംകാരി, കാറ്റേ കടലേ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി ടി കുമാരന്‍ അവാര്‍ഡ്. വി കെ ഉണ്ണിക്കൃഷ്ണന്‍ അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, കുഞ്ചുപിളള സ്മാരക പുരസ്‌കാരം, ചങ്ങമ്പുഴ അവാര്‍ഡ്, പി കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം തുടങ്ങിയ  വിവിധ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് 
 
 
 താങ്കളെ ഏറ്റവും സ്വാധീനിച്ച കൃതി ?
 
ഏറ്റവും സ്വാധീനിച്ച കൃതി പി കുഞ്ഞിരാമന്‍ നായരുടെ കവിയുടെ കാല്‍പ്പാടുകള്‍ എന്ന ആത്മകഥയാണ്. കവിത കൊണ്ടും ജീവിതം കൊണ്ടും എന്നെ അസൂയപ്പെടുത്തിയ കവി കൂടിയാണദ്ദേഹം. അദ്ദേഹത്തിന്റെ ആത്മകഥ അത്യപൂര്‍വ്വമായ ഒന്നാണ്. ഇത് ഒരു വ്യക്തിയുടെ ആത്മകഥയല്ല, പ്രകൃതിയുടെ ആത്മകഥയാണ്. ഈ ആത്മകഥയ്ക്ക് ആരംഭവും അവസാനവും ഇല്ല. ഒരു നല്ല കവിക്ക് ഒരു നല്ല ഭര്‍ത്താവോ, മകനോ, സഹോദരനോ ആവാന്‍ കഴിയണമെന്നില്ല. കേരളത്തിന്റെ പ്രകൃതിക്ക് സമര്‍പ്പിച്ചതായിരുന്നു ആ കാവ്യജീവിതം.
  അച്ചടി മാധ്യമങ്ങള്‍ക്ക് പരിമിതിയും നിയന്ത്രണങ്ങളും ഉണ്ട്. എന്നാല്‍ നവമാധ്യമങ്ങള്‍ വളരെ ഇന്ററാക്ടീവും ലിബറലുമായ പ്ലാറ്റ്‌ഫോമാണ്.പുതിയ എഴുത്തുകാര്‍ക്ക് തങ്ങളുടെ കൃതികള്‍ പ്രകാശിപ്പിക്കാനുളള ഒരു  സ്വതന്ത്രവേദി കൂടിയാണത്."
 
 
 
ഏറ്റവും സ്വാധീനിച്ച എഴുത്തുകാരന്‍ ?
 
വൈലോപ്പിളളി ശ്രീധരമേനോനാണ്  എറ്റവും സ്വാധീനിച്ച എഴുത്തുകാരന്‍. കവിതയുടെ ക്രാഫ്റ്റ് മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ കൃതികള്‍ വളരെ സഹായകമാണ്. വൈലോപ്പിളളിയുടെ കുടിയൊഴിക്കല്‍  എന്ന കൃതി എന്റെ മനസ്സിനെ വളരെ സ്പര്‍ശിച്ച കൃതിയാണ്. കുടിയൊഴിക്കലില്‍ മനുഷ്യമനസ്സിന്റെ അതി സൂക്ഷ്മമായ സംഘര്‍ഷങ്ങളാണ്  അവതരിപ്പിക്കുന്നത്.
 
സ്വന്തം കൃതികളില്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനം/വിമര്‍ശനം ഏറ്റുവാങ്ങിയ കൃതി ?
 
ലളിതം, മാമ്പഴക്കാലം എന്നീ കവിതകള്‍ വ്യാപകമായി വായിക്കപ്പെട്ടവയാണ്. ഇവ പാഠപുസ്തകത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. 
 
താങ്കളുടെ പുതിയ രചന ?
 
കൃഷിയും കാലാവസ്ഥാ വ്യതിയാനവും പ്രമേയമാക്കിയുളള ഒരു കാവ്യ നാടകത്തിന്റെ ആലോചനയിലാണിപ്പോള്‍‌.
 
നവമാധ്യമങ്ങളിലെ എഴുത്തിനെക്കുറിച്ച് ?
 
അച്ചടി മാധ്യമങ്ങള്‍ക്ക് ഒരുപാട് പരിമിതിയും നിയന്ത്രണങ്ങളും ഉണ്ട്.  പ്രമുഖരുടെ കൃതികള്‍ മാത്രമാണ് അച്ചടി മാധ്യമം വഴി അച്ചടിച്ചു വന്നിരുന്നത്. എന്നാല്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ശേഷം കടന്നുവന്ന നവമാധ്യമങ്ങള്‍ നൂതന സാധ്യതകളാണ് തുറന്നിടുന്നത്. നവമാധ്യമങ്ങള്‍ വളരെ ഇന്ററാക്ടീവും ലിബറലായ പ്ലാറ്റ്‌ഫോമും കൂടിയാണ്. പുതിയ എഴുത്തുകാര്‍ക്ക് തങ്ങളുടെ കൃതികള്‍ പ്രകാശിപ്പിക്കാനുളള ഒരു വേദി കൂടിയാണിത്.
 

മലയാളി വായനക്കാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കവിതകള്‍/കവിതാസമാഹാരങ്ങള്‍?

 

ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍. കവിത എന്ന ആവിഷ്‌കാരത്തെക്കുറിച്ച് അതിസൂക്ഷ്മമായി ചിന്തിച്ചെഴുതുന്നതാണ് അദ്ദേഹത്തിന്റെ കവിതകള്‍. കവിതയില്‍ അദ്ദേഹം ഒരു വാക്കു പോലും അനാവശ്യമായി പ്രയോഗിക്കുന്നില്ല. കവിതയെ സ്‌നേഹിക്കുന്നവര്‍ നിര്‍ബന്ധമായും അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചിരിക്കേണ്ടതാണ്. 

                                                                                                                                                                                                                                                                                    ഷാനി. കെ 

 

Sports