Wednesday 20th of March 2019
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം

പാലക്കാട് : പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇന്‍ഫര്‍...

readmore..

തെരഞ്ഞെടുപ്പ് ചെലവ് കര്‍ശന നിരീക്ഷണത്തില്‍; പ്രചാരണ ഉപാധികളുടെ നിരക്ക് നിശ്ചയിച്ചു

തെരഞ്ഞെടുപ്പ് ചെലവ് കര്‍ശന നിരീക്ഷണത്തില്‍; പ്രചാരണ ഉപാധികളുടെ നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം : സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കര്‍ശനമാ...

readmore..

സൂര്യാഘാതം ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

സൂര്യാഘാതം ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം : സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്&z...

readmore..

ആകാശവാണിയുടെ ത്രിദിന സ്വാതിസംഗീതോത്സവം

ആകാശവാണിയുടെ ത്രിദിന സ്വാതിസംഗീതോത്സവം

തൃശൂര്‍  : ആകാശവാണി തൃശൂര്‍ നിലയം ശ്രീ സ്വാതി തിരുനാള്&z...

readmore..

എഴുത്തു ശൈലിയുടെ വൈവിധ്യങ്ങളില്‍ രൂപപ്പെടുന്ന സമകാലിക സാഹിത്യം-എ​ന്‍‌.പ്രഭാകരന്‍

 നാട്ടുമനുഷ്യരുടെ ജീവിത തെളിവുകളാണ് എന്‍ പ്രഭാകരന്റെ രചനകള്‍. ആഖ്യാനത്തിലെ നൂതനത്വം, നിസ്വജനതയോട് ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയമായ ഉള്‍ക്കാഴ്ച, പ്രാദേശികതനിമ എന്നിവ സര്‍ഗക്രിയയ്ക്ക് നിറക്കൂട്ട് നല്‍കിയ മലയാള സാഹിത്യത്തിലെ ഈ ഒറ്റയാന്‍ ആധുനികാനന്തര തലമുറയിലെ പ്രമുഖനായ എഴുത്തുകാരനാണ്. കഥാകൃത്ത്, നോവലിസ്റ്റ്, കവി, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ് തീയൂര്‍രേഖകകള്‍, ക്ഷൗരം, ബഹുവചനം, അദൃശ്യവന ങ്ങള്‍, ഏഴിനുംമീതെ, ജീവന്റെ തെളിവുകള്‍, വാഗണ്‍യാത്ര, തിരഞ്ഞെടുത്തകഥകള്‍, ഞാന്‍ തെരുവിലേക്ക് നോക്കി(കവിത), പുലിജന്മം (നാടകം), ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന് (ലേഖനം) തുടങ്ങിയവ. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ബഷീര്‍ സാഹിത്യ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ഇഎംഎസ് പുരസ്‌കാരം , മികച്ച നാടകത്തിനുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം തുടങ്ങിയവ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കഥകള്‍ ജര്‍മ്മന്‍, ഇഗ്ലീഷ്, ഹിന്ദി, ഉറുദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 
 
 
 താങ്കളെ ഏറ്റവും സ്വാധീനിച്ച എഴുത്തുകാരന്‍?
 
ഏതെങ്കിലും ഒരെഴുത്തുകാരന്‍ എന്നെ സ്വാധീനിച്ചതായി പ്രത്യേകം എടുത്തു പറയാനാവില്ല. ആ അളവിലുള്ള വിധേയത്വമോ ആദരവോ വായനയുടെയും എഴുത്തിന്റെയും ആദ്യഘട്ടത്തിലല്ലാതെ
പിന്നൊരിക്കലും തോന്നിയിട്ടില്ല. എങ്കിലും ബഷീര്‍ മുതല്‍ വിപി ശിവകുമാര്‍ വരെയുള്ള പലരുടെയും സ്വാധീനം എന്റെ എഴുത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്ന് തോന്നൂന്നു. ടാഗോര്‍ , പ്രേംചന്ദ്, താരാശങ്കര്‍ ബാനര്‍ജി, വിമല്‍ മിത്ര, ബിമല്‍കര്‍ തുടങ്ങിയ മറുനാടന്‍ എഴുത്തുകാരുടെ രചനകളുമായും ദസ്തയേവ്‌സ്‌കി, മാക്‌സിം ഗോര്‍ക്കി, ഷോളോഖോവ്, ചാള്‍സ് ഡിക്കന്‍സ്, ഹെമിങ്‌വേ തുടങ്ങിയ അനേകം വിദേശ എഴുത്തുകാരുടെ രചനകളുമായും എഴുതിത്തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ഞാന്‍ പരിചയപ്പെട്ടിരുന്നു. നന്നേ ചെറിയ അളവിലെങ്കിലും അവരുടെ എല്ലാം സ്വാധീനം ഒരു പക്ഷെ എന്റെ എഴുത്തില്‍ കാണാന്‍ കഴിഞ്ഞേക്കാം.
 
 
പുതിയ എഴുത്തുകാരെ കുറിച്ച് /മലയാളി വായനക്കാര്‍ നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട സമീപകാല പുസ്തകങ്ങള്‍?
 
 
ഒന്നോ രണ്ടോ കവികളിലോ കഥാകാരന്‍മാരിലോ നോവലിസ്റ്റുകളിലോ മാത്രമായി മലയാള സാഹിത്യത്തിലെ പുതിയ സാധ്യതകള്‍ മുഴുവന്‍ ആവിഷ്‌കരിക്കപ്പെടുന്നതായി പറയാനാവില്ല. പലരുടെ പലതരം എഴുത്തുകള്‍ ചേര്‍ന്ന് രൂപപ്പെടുന്നതാണ് സമകാലിക മലയാള സാഹിത്യം. എസ് ജോസഫ്, കെ.ആര്‍ ടോണി എന്നിവരുടെ കവിതകള്‍, ആരാച്ചാര്‍, മനുഷ്യന് ഒരാമുഖം, മരക്കാപ്പിലെ തെയ്യങ്ങള്‍, കരിക്കോട്ടക്കരി, കൊരുവാനത്തിലെ പൂതങ്ങള്‍, കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍ എന്നിവയൊക്കെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട സമീപകാല പുസ്തകങ്ങളാണ്.
 
 താങ്കളെ ഏറ്റവും സ്വാധീനിച്ച കൃതി?
ഏറ്റവും അധികം സ്വാധീനിച്ച കൃതി ഏതെന്ന് പറയാനാവില്ല. ഏറ്റവും അധികം തവണ വായിച്ച ഗദ്യകൃതി ഖസാക്കിന്റെ ഇതിഹാസമാണ്.
 
സ്വന്തം കൃതികളില്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനം /വിമര്‍ശനം ഏറ്റുവാങ്ങിയ കൃതി?
എന്റെ കൃതികളില്‍ തീയൂര്‍രേഖകളാണ് ഏറ്റവും അധികം വായിക്കപ്പെട്ടത്.
 
താങ്കളുടെ പുതിയ രചന?
ഒരുനോവലാണത്. ധര്‍മമഠം എന്നാണ് പേര്.
 
നവ മാധ്യമങ്ങളിലെ എഴുത്തിനെ കുറിച്ച്?
ഇറ്റിറ്റിപ്പുള്ള് എന്ന പേരില്‍ ഒരു ബ്ലോഗുണ്ട്. ഫെയ്‌സ്ബുക്കില്‍ ഇടക്കിടെ ചെറിയ കുറിപ്പുകള്‍ എഴുതാറുമുണ്ട്.
                                                                                                                       ഷാനി.കെ 

Sports