Friday 22nd of November 2019

ബാസ്‌ക്കറ്റ് ബോളില്‍ രണ്ടാം സ്ഥാനം

Category: Sports Published: Monday, 28 October 2019
 
കാസര്‍കോട്:  സംസ്ഥാന സിവില്‍ സര്‍വീസ് മീറ്റില്‍ ബാസ്‌ക്കറ്റ് ബോളില്‍ കാസര്‍കോട് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഫൈനലില്‍ കോഴിക്കോട് നോട് 55-48 ന് കീഴടങ്ങി. ജിതേഷ് അരമന, സന്തോഷ് അരമന എന്നിവര്‍ 15 പോയന്റ് വീതം നേടി. സെമി ഫൈനലില്‍ കണ്ണൂരിനെ 50-12 നും ക്വാര്‍ട്ടറില്‍ ഇടുക്കിയെ 35-4 നും തോല്‍പ്പിച്ചു.
 
 
Hits: 34