Thursday 21st of November 2019

കൊല്ലം ബീച്ച് ഗെയിംസ്: എന്‍ട്രികള്‍ ക്ഷണിച്ചു

Category: Sports Published: Wednesday, 16 October 2019
 
 
കൊല്ലം: കായിക സംസ്‌കാരവും വിനോദ സഞ്ചാര മേഖലയിലെ പുത്തന്‍ സാധ്യതകളും മുന്‍നിര്‍ത്തി കേരളത്തിന്റെ കടലോര മേഖലയിലെ കായിക വികസനത്തിന് ഉണര്‍വ് നല്‍കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണ് ബീച്ച് ഗെയിംസ്.
 
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഒന്‍പത് ജില്ലകളിലെ തീരദേശങ്ങളിലാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. തീരദേശങ്ങളിലെയും മറ്റ് ജില്ലകളിലെയും കായിക താരങ്ങളും മത്സ്യതൊഴിലാളികളും പൊതുജനങ്ങളുമാണ് ഇതിന്റെ ഗുണഭോക്താക്കള്‍.  
 
ഫുട്ബോള്‍ (സെവന്‍സ്), വോളിബോള്‍, വടംവലി, കബഡി എന്നീ ഇനങ്ങളിലായി ആണ്‍(18 വയസിന് മുകളില്‍) പെണ്‍ (16 വയസിന് മുകളില്‍) വിഭാഗത്തില്‍പ്പെട്ട മത്സരാര്‍ഥികള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ മത്സ്യത്തൊഴിലാളികള്‍ക്ക് (പുരുഷന്‍മാര്‍ 18 വയസിന് മുകളില്‍) മാത്രമായി ബീച്ച് ഫുട്ബോള്‍, ബീച്ച് വടംവലി മത്സരങ്ങളും സംഘടിപ്പിക്കും.  
 
ഗെയിംസിന് മുന്നോടിയായി നടക്കുന്ന കൊല്ലം ജില്ലാ ബീച്ച് ഗെയിസില്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട്, യുവജനക്ഷേമ ബോര്‍ഡ്, ഗ്രാമപഞ്ചായത്ത്, നെഹ്റു യുവകേന്ദ്ര എന്നിവയില്‍ രജിസ്ട്രേഷന്‍ ഉള്ള ക്ലബ്ബുകള്‍, സ്പോര്‍ട്സ് സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവ വഴി വരുന്ന ടീമുകള്‍ക്കും പങ്കെടുക്കാം.
 
താത്പര്യമുള്ള ടീമുകള്‍ (ഫുട്ബോള്‍, വോളിബോള്‍, വടംവലി, കബഡി) ഒക്ടോബര്‍ 25 നകം എന്‍ട്രികള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന ബീച്ച് ഫുട്ബോള്‍, ബീച്ച് വടംവലി മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ എന്‍ട്രി സമര്‍പ്പിക്കുന്നവര്‍ എന്‍ട്രിയോടൊപ്പം മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന രേഖകളും ഉള്ളടക്കം ചെയ്യണം. വിശദ വിവരങ്ങള്‍ 0474 -2746720 നമ്പരില്‍ ലഭിക്കും.
 
Hits: 12