Monday 17th of December 2018

പരിക്ക്; ഗോള്‍ഡന്‍ ലീഗില്‍ നിന്ന് ബോള്‍ട്ട് പിന്‍മാറി

Category: Sports
Published: Thursday, 02 July 2015
 
പാരിസ്  : അടുത്തമാസം ബെയ്ജിങ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടക്കുന്ന പാരിസ്, ലൗസേന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക് മീറ്റില്‍ നിന്ന് ഉസൈന്‍ ബോള്‍ട്ട് പിന്മാറി. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് പിന്മാറ്റം. ജൂണ്‍ 13-ന് ന്യൂയോര്‍ക്കില്‍  നടന്ന അഡിഡാസ് ഗ്രാന്‍പ്രീ മീറ്റില്‍ 100 മീറ്റര്‍ ഓട്ടത്തിനിടെയാണ് ബോള്‍ട്ടിന്റെ ഇടതുകാലിന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് പരിശീലനങ്ങളില്‍ നിന്ന് വിട്ടുനില്ക്കുകയായിരുന്നു ബോള്‍ട്ട്. ഇരട്ട ഒളിമ്പിക് സ് പ്രിന്റ്  ചാമ്പ്യനും നിലവില്‍ ലോക റെക്കോഡുകാരനുമാണ് ബോള്‍ട്ട്.  ഈയാഴ്ച നടക്കുന്ന പാരിസ് മീറ്റിന്റെ സംഘാടകരാണ് ഡയമണ്ട് ലീഗില്‍ നിന്ന് ബോള്‍ട്ട് പിന്മാറുന്ന കാര്യം അറിയിച്ചത്.