Tuesday 17th of July 2018

മണിപ്പൂരും തമിഴ്‌നാടും സ്വര്‍ണ്ണം നേടി

Category: Sports
Published: Thursday, 12 March 2015
നെടുമ്പാശേരി : ദേശീയ ഗെയിംസില്‍ നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫെന്‍സിംഗ് മത്സരങ്ങളുടെ രണ്ടാം ദിവസം രണ്ട് സ്വര്‍ണ്ണം നേടി മണിപ്പൂരും ഒരു സ്വര്‍ണ്ണവുമായി തമിഴ്‌നാടും ജേതാക്കളായി. സീനിയര്‍ ഓപ്പണ്‍ മെന്‍സ് സാബ്രെ വിഭാഗത്തില്‍ തമിഴ്‌നാടും രാജസ്ഥാനുമായി നടന്ന മത്സരത്തില്‍ തമിഴ്‌നാടിന്റെ കെ.പി. ഗിഷോനിധിയാണ് സ്വര്‍ണ്ണം നേടിയത്. രാജസ്ഥാന്റെ കരണ്‍ സിംഗിനെ 13 നെതിരേ 15 പോയന്റുകള്‍ക്കാണ് ഗിഷോനിധി പരാജയപ്പെടുത്തിയത്. ജമ്മു കാശ്മീരിന്റെ വിശാല്‍ ഥാപ്പറും സര്‍വീസസിലെ സുരണ്‍റോ സിങും മത്സരത്തില്‍ വെങ്കലം നേടി. സെമി ഫൈനലില്‍ ജമ്മു കാശ്മീരിനെ  തമിഴ്‌നാടും (15-13) സര്‍വീസസിനെ രാജസ്ഥാനും (15-13) പരാജയപ്പെടുത്തി. 
പുരുഷ വിഭാഗം എപ്പിയില്‍ സെമി ഫൈനലില്‍ മഹാരാഷ്ട്രയുടെ അജിങ്ക്യ ദുദാരെ (15-10)ന് മണിപ്പൂരിന്റെ ജയന്ത സിംഗിനോട് പരാജയപ്പെട്ടു. ഹരിയാനയുടെ സന്ദീപ് കുമാര്‍ ഡല്‍ഹിയുടെ ബി. പ്രേമനന്ദയെ (15-9) ന് പരാജയപ്പെടുത്തി വെള്ളി മെഡല്‍ സ്വന്തമാക്കി. മഹാരാഷ്ട്രയും ഡല്‍ഹിയും വെങ്കലം പങ്കിട്ടു. വനിതകളുടെ ഫോയില്‍ വിഭാഗത്തില്‍ കേരളത്തിന്റെ ഐശ്വര്യ നായരും പഞ്ചാബിന്റെ ജാസ്മിനും തമ്മില്‍ നടന്ന മത്സരത്തില്‍ (15-5) ന് പഞ്ചാബ് വിജയം സ്വന്തമാക്കി. മണിപ്പൂരിന്റെ ഉഷാ റാണിയും റോജി ദേവിയും തമ്മില്‍ നട്ന്ന മത്സരത്തില്‍ (15-9) ന് റോജി ദേവി വിജയിച്ചു.