Saturday 21st of April 2018

രോഹിതിന് ഡബിളില്‍ ട്രിപ്പിള്‍

Category: Sports
Published: Wednesday, 13 December 2017
മൊഹാലി:ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടുന്ന ലോകത്തെ ആദ്യ കളിക്കാരനായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ശ്രീലങ്കയ്‌ക്കെതിരായ രണ്ടം ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി കണ്ടെത്തിയതോടെയാണ് രോഹിത്ത് ഈ നേട്ടം കൈവരിച്ചത്. ആദ്യബാറ്റിങിനിറങ്ങിയ ഇന്ത്യ രോഹിത്തിന്റെ (പുറത്താകാതെ 208) ബലത്തില്‍ 392 റണ്‍സ് അടിച്ചുകൂട്ടി. 
ഏകദിന ക്രിക്കറ്റില്‍ ഒരാള്‍ രണ്ടുതവണ ഇരട്ടസ്വെഞ്ച്വറി നേടിയ ആള്‍ എന്ന പദവിയിലും രോഹിത് മാത്രമേയുള്ളൂ. 
ഓസ്‌ട്രേലിയയ്‌ക്കെതിരെ ബംഗലൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് രോഹിത് ആദ്യ ഡബിള്‍ കണ്ടെത്തിയത്. 2013 നവംബര്‍ രണ്ടിന് നടന്ന ഏകദിനത്തില്‍ 209 റണ്‍സായിരുന്നു രോഹിത്തിന്റെ നേട്ടം. തൊട്ടടുത്തവര്‍ഷം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് രോഹിത്തിന്റെ വിശ്വരൂപം കണാനായത്. 2014 നവംബര്‍ 13ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ രോഹിത് അടിച്ചുകൂട്ടിയത് 264 റണ്‍സ്. ഏകദിന ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും ഇതിലൂടെ രോഹിത്ത് സ്വന്തമാക്കി.