ഫുട്ബോള്‍ ടീമിന് സ്വീകരണം നല്കി
Category: Sports
Published: Wednesday, 03 October 2018

മലപ്പുറം: നാല്‍പ്പത്തിനാലാമത് സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് നേടിയ മലപ്പുറം ജില്ലാ ടീമിന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സീകരണം നല്കി. ജില്ലാ ഫുടബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ. അബ്ദുല്‍ കരീം, സെക്രട്ടറി സുരേന്ദ്രന് മങ്കട എന്നിവര്‍ ടീമംഗങ്ങള്‍ക്ക് ഉപഹാരം നല്കി. ചടങ്ങില്‍ കെ.എഫ്.എ ട്രഷറര്‍ പ്രാഫ. പി. അഷ്റഫ്, മുഹമ്മദ് സലീം, ഡി.എഫ്.എ വൈസ്പ്രസിഡന്റ് സി.കെ. അബ്ദുറഹിമാന്, ജോ.സെക്രട്ടറി കെ.നയീം, ട്രഷറര്‍ സി.സുരേഷ്, എന്‍.അബ്ദുല്‍ സലാം, അക്ബര്‍, സൂപ്പര്‍ അഷ്റഫ്, ചേക്കുപ്പ ഖാദര്‍, സമദ് പറച്ചിക്കോട്ടില്‍, വാളന്‍ സമീര്‍ എന്നിവര്‍ പങ്കെടുത്തു.