Friday 18th of January 2019

സംസ്ഥാന സ്‌കൂള്‍ കായികമേള: സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാം

Category: Sports Published: Thursday, 09 August 2018
 
തിരുവനന്തപുരം:  ഒക്ടോബര്‍ 22 മുതല്‍ 25 വരെ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒഫീഷ്യലുകള്‍ക്ക് ആവശ്യമായി വരുന്ന സാമഗ്രികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച സെര്‍ക്കുലര്‍ www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20 വൈകീട്ട് 5.