Sunday 16th of December 2018

കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണ്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

Category: Sports Published: Thursday, 09 August 2018
എറണാകുളം : ഈ മാസം ആഗസ്ത് 12ന് നടക്കുന്ന കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണിന്റെ 21 കിലോമീറ്റര്‍ ഹാഫ് മാരത്തോണിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.
ഓണ്‍ലൈനിലും കച്ചേരിപ്പടിയിലെ സോണല്‍ എക്‌സൈസ് കോംപ്ലക്‌സിലെ മാരത്തണ്‍ സെല്ലിലും രജിസ്‌ട്രേഷനുകള്‍ നടന്നു. മാരത്തോണിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കായികതാരങ്ങളേയും ഇന്‍ഷ്വര്‍ ചെയ്യുന്നതായി മാരത്തോണ്‍ കമ്മിറ്റി കണ്‍വീനര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത് അറിയിച്ചു.
മാരത്തോണിനു രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ആഗസ്റ്റ് 10 വൈകിട്ട് 5 മുതല്‍ 8 വരെയും ആഗസ്റ്റ് 11 രാവിലെ 10 മണി മുതലും എറണാകുളം കച്ചേരിപ്പടിയിലുള്ള സോണല്‍ എക്‌സൈസ് കോംപ്ലക്‌സിലെ മാരത്തണ്‍ സെല്ലില്‍ തിരിച്ചറിയല്‍ രേഖകളുമായി നേരിട്ടെത്തി ബിബ്, രജിസ്‌ട്രേഷന്‍ കിറ്റ് എന്നിവ വാങ്ങിക്കണം.
മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് 12 രാവിലെ അഞ്ചിനും ഫണ്‍ റണ്ണിനു പേരു നല്‍കിയിട്ടുള്ളവര്‍ രാവിലെ ആറിനും എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ടു ചെയ്യണം.
ഫണ്‍ റണ്ണിനുള്ളവര്‍ക്ക് തുടര്‍ന്നും www.vimukthimarathon.kerala.gov.in ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.