Thursday 24th of May 2018

രാഹുലിന്റെ മികവില്‍ പഞ്ചാബിന് വിജയം

Category: Sports Published: Monday, 07 May 2018
 
ഇന്‍ഡോര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. 54 പന്തില്‍ 84 റണ്‍സ് അടിച്ചുകൂട്ടിയ കെ.എല്‍ രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് പഞ്ചാബിന് വിജയം അനായാസമാക്കിയത്. അധികം വെല്ലുവിളി ഉയര്‍ത്താത്തതായിരുന്നു രാജസ്ഥാന്റെ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് എടുത്തത്. ഇത് 18.4 ഓവറില്‍ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു. പഞ്ചാബിനായി സ്റ്റോയ്ന്‍സ് 23 റണ്‍സ് നേടി. 
 
രാജസ്ഥാന്‍ നിരയില്‍ ജോസ് ബട്‌ലര്‍ (51), സഞ്ജു സാംസണ്‍ (28) എന്നിവരാണ് കരുത്തുറ്റ പഞ്ചാബ് ബൗളര്‍മാര്‍ക്കു മുന്നില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. ടോസ് നേടി ഫീള്‍ഡിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ അശ്വിന്റെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു പഞ്ചാബിന്റെ പ്രകടനം.