Saturday 19th of January 2019

ഐപിഎല്ലില്‍ മുംബൈയ്ക്ക് മൂന്നാം ജയം

Category: Sports Published: Saturday, 05 May 2018
ഇന്‍ഡോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഐപിഎല്ലില്‍ മുംബൈ ഇന്‍ഡ്യന്‍സ് അഞ്ചാം സ്ഥാനം സ്വന്തമാക്കി. ഓപ്പണര്‍ സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. ആറു ബൗണ്ടറികളും മൂന്ന് സിക്‌സറുകളും പായിച്ച യാദവ് 42 പന്തില്‍ 57 റണ്‍സ് നേടി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടിയ പഞ്ചാബിന്റെ വെല്ലുവിളി 19 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മുബൈ മറികടന്നു. ഇഷന്‍ കുമാര്‍ (25), ക്രുണാല്‍ പാണ്ഡ്യ (31), രോഹിത് ശര്‍മ്മ (24) എന്നിവര്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങി.
പഞ്ചാബിനായി ഓപ്പണിംഗ് വിക്കറ്റില്‍ ഗെയ്ല്‍-രാഹുല്‍ സഖ്യം 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗെയ്ല്‍ അര്‍ദ്ധ സെഞ്ചുറി നേടി. അവസാന ഓവറുകളില്‍ 29 റണ്‍സ് അടിച്ച സ്‌റ്റോണിന്റെ ബാറ്റിങ്ങാണ് പഞ്ചാബിനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. മുംബൈയോട് തോല്‍വി വഴങ്ങിയെങ്കിലും പഞ്ചാബ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തന്നെ തുടരും.