Sunday 17th of December 2017

ജയം; ഒപ്പം പരമ്പരയും ഇന്ത്യയ്ക്ക്

Category: Sports Published: Tuesday, 28 March 2017
 
ധര്‍മ്മശാല: ഓസ്‌ട്രേലിയയ്ക്ക് എതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ഒപ്പം പരമ്പരയും. ലോകേഷ് രാഹുല്‍, താത്കാലിക ക്യാപ്ടന്‍ അജിങ്യ രഹാനെ എന്നിവരുടെ ബാറ്റിങ് മികവിലാണ് വസാന ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനംതന്നെ ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ നാല് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയും ഇന്ത്യ 2-1 ന് സ്വന്തമാക്കി. ആദ്യടെസ്റ്റ് ഓസ്‌ട്രേലിയ വിജയിച്ചപ്പോള്‍ രണ്ടും നാലും ടെസ്റ്റുകളില്‍ വിജയം ഇന്ത്യന്‍ തീരത്തേയ്ക്ക് അടുപ്പിക്കാന്‍ ടീം ഇന്ത്യയ്ക്ക് കഴി്ഞു. മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിയുകയായിരുന്നു. 
നാലാം ടെസ്റ്റില്‍ വിജയലക്ഷ്യമായ 106 റണ്‍സ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുക്കുകയായിരുന്നു. ഈ പരമ്പരയില്‍ തുടര്‍ച്ചയായ ആറാം അര്‍ധസെഞ്ച്വറി നേടിയ ലോകേഷ് രാഹുലും പുറത്താകാതെ 38  റണ്‍സ് നേടിയ രഹാനെയുമാണ് വിജയശില്പികള്‍.