Tuesday 27th of June 2017

കേരളോത്സവം: കിരീടം കണ്ണൂരിന്

Category: Sports Published: Wednesday, 04 January 2017
 
പത്തനംതിട്ട: നാലുദിവസമായി തിരുവല്ലയില്‍ നടന്ന സംസ്ഥാന കേരളോത്സവത്തില്‍ 268 പോയിന്റോടെ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. കായിക മത്സരങ്ങളില്‍ 201 പോയിന്റുമായി പാലക്കാട് ജില്ല ഒന്നാമതെത്തിയപ്പോള്‍ കലാമത്സരങ്ങളില്‍ 117 പോയിന്റുമായി കാസര്‍ഗോഡ് ജില്ല ഒന്നാമതെത്തി. തൃശൂരിലെ കെ.എ അനൂപാണ് കലാപ്രതിഭ. കൊല്ലം ജില്ലയിലെ ജെ.മീനു കലാതിലകപട്ടം കരസ്ഥമാക്കി. പുരുഷ ജൂനിയര്‍ വിഭാഗത്തില്‍ ആലപ്പുഴയിലെ ദേവനാരായണനാണ് കായിക പ്രതിഭ. ജൂനിയര്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോട്ടെ പി.പി ജാസ്മിന്‍ കായിക പ്രതിഭയായി. സീനീയര്‍ പുരുഷവിഭാഗത്തില്‍ പാലക്കാട്ടെ പി.ആര്‍ രാഹുലും സീനിയര്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോട്ടെ സി.കെ സജ്‌ന, പാലക്കാട്ടെ ആര്‍.രാഘി എന്നിവരും കായികപ്രതിഭകളായി. നാടകമത്സരത്തില്‍ ഇംഗ്ലീഷ് ഹിന്ദി മലയാളം വിഭാഗങ്ങളില്‍ മികച്ച നടനായി കാസര്‍ഗോഡ് ജില്ലയിലെ ശിവകുമാറും മികച്ച നടിയായി കണ്ണൂരിലെ സി. എച്ച് രവീണയും അര്‍ഹരായി. സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു അധ്യക്ഷത വഹിച്ചു. രാജു എബ്രഹാം എം.എല്‍.എ, ചലച്ചിത്രതാരങ്ങളായ ഊര്‍മിള ഉണ്ണി, കൈലാശ് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, നഗരസഭ ചെയര്‍മാന്‍ കെ.വി വര്‍ഗീസ്, ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.അനന്തഗോപന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഈപ്പന്‍ കുര്യന്‍, ഗിരിജ മധു, എം.ബി സത്യന്‍, കോന്നിയൂര്‍ പി.കെ, സൗദരാജന്‍, പി.കെ തങ്കമ്മ, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, കേരളോത്സവം രക്ഷാധികാരി ആര്‍. സനല്‍കുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം.വി സഞ്ജു, റോബിന്‍ പരുമല, എ.പ്രദീപ്കുമാര്‍, സിബി സാം തോട്ടത്തില്‍, ഷിനോജ് ചാണ്ടി, എം.ഹുനൈസ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ ആര്‍.ശ്രീലേഖ എന്നിവര്‍ പങ്കെടുത്തു. ബാലഭാസ്‌കരന്റെ ഫ്യൂഷന്‍ 2017 സംഗീതവിരുന്ന് ഒരുക്കിയിരുന്നു.
 
 
പോയിന്റ് നില
 
കലാകായികമത്സരങ്ങളുടെ മൊത്തത്തിലുള്ള പോയിന്റ് നില  കണ്ണൂര്‍ 268, പാലക്കാട് 224, കോഴിക്കോട് 215, തിരുവനന്തപുരം 195, തൃശൂര്‍ 188, കാസര്‍ഗോഡ് 151, മലപ്പുറം 131, ആലപ്പുഴ 126, എറണാകുളം 89, ഇടുക്കി 88, കോട്ടയം 78, വയനാട് 65, കൊല്ലം 61, പത്തനംതിട്ട 51. കലാമത്സരങ്ങളുടെ പോയിന്റ് നില  കാസര്‍ഗോഡ് 117,കണ്ണൂര്‍ 79, കോഴിക്കോട് 66, തൃശൂര്‍ 74, മലപ്പുറം 70, തിരുവനന്തപുരം 53, കൊല്ലം 51, ആലപ്പുഴ 41, ഇടുക്കി 35, പത്തനംതിട്ട 29,എറണാകുളം 26, വയനാട് 24, , പാലക്കാട് 23, കോട്ടയം 23. കായിക മത്സരങ്ങളുടെ പോയിന്റ് നില  പാലക്കാട് 201, കണ്ണൂര്‍ 189, കോഴിക്കോട് 149, തിരുവനന്തപുരം 142, തൃശൂര്‍ 114, ആലപ്പുഴ 85, മലപ്പുറം 61,എറണാകുളം 63, കോട്ടയം 55, ഇടുക്കി 53, വയനാട് 41, കാസര്‍ഗോഡ് 34, പത്തനംതിട്ട 22, കൊല്ലം 10.