Saturday 24th of August 2019

പരീക്ഷിക്കാം... ചില പൊടിക്കൈകള്‍

Category: Life Style
Published: Wednesday, 01 July 2015
അടുക്കളയില്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ഭക്ഷണ സാധനങ്ങള്‍ കൂടുതല്‍ മികവോടെ ഉപയോഗിക്കാം.ഒപ്പം പാചകം കൂടുതല്‍ രസകരമാക്കാനും ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കാനും സാധിക്കും.പരീക്ഷിച്ചു നോക്കൂ ഈ കുഞ്ഞന്‍ വിദ്യകള്‍
 
 
 
 
 
പഞ്ചസാരയില്‍ 3-4 ഗ്രാമ്പു ഇട്ട് വച്ചാല്‍ ഉറുമ്പുകളെ അകറ്റി നിര്‍ത്താം
അടുക്കളയിലെ ഈച്ച ശല്യം ഒഴിവാക്കാന്‍ ഒരു പാത്രത്തില്‍ കര്‍പ്പൂരമിട്ട് ചൂടാക്കുക
ഉപ്പിട്ട വെളളത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴുകിയാല്‍ വിഷാംശം കുറയും
ഗോതമ്പുപൊടി,ആട്ട എന്നിവയില്‍ കുറച്ച് കറിവേപ്പിലയിട്ട് വച്ചാല്‍ ഏറെ നാള്‍ ഉപയോഗിക്കാം
ഫ്രിഡ്ജിലെ പച്ചക്കറികള്‍ വേഗം അഴുകാതിരിക്കാന്‍ രെു കട്ടിയുളള തുണി വിരിച്ച ശേഷം പച്ചക്കറികള്‍ നിരത്തിയാല്‍ മതി
 
ബദാം പരിപ്പും വെളുത്തുളളിയും തൊലികളയാന്‍ അല്പ നേരം ചൂട് വെളളത്തില്‍ ഇട്ടു വച്ചാല്‍ മതിയാവും