Saturday 21st of April 2018

തിന്നുമരിക്കാതിരിക്കാം.......

Category: Life Style
Published: Wednesday, 20 July 2016
 
    തീറ്റ മത്സരങ്ങള്‍ നടത്തരുതെന്ന് ആരോഗ്യവകുപ്പ്
 
                                                                                                                      
 
 
തീറ്റ റപ്പായിമാര്‍ക്ക് ഒരു ദു:ഖവാര്‍ത്ത.  കണ്ണ് നിറയുന്നത് വരെയുള്ള തീറ്റ മത്സരങ്ങള്‍ തടയിടാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. തീറ്റമത്സരങ്ങള്‍ പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ക്കും മരണത്തിനും വരെ ഇടയാക്കാന്‍ സാധ്യതയുള്ളതിനാല്‍ തീറ്റ മത്സരങ്ങള്‍ നടത്തരുതെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 
 
                                                                              
                                                                                            
തീറ്റ മത്സരങ്ങള്‍ക്കിടയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം, ദഹനക്കുറവ്, ഛര്‍ദ്ദി തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.ഇത്തരത്തില്‍ മരണങ്ങളും മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓണമടക്കമുള്ള വിശേഷ ദിനങ്ങളിലും ഉത്സവങ്ങളോടുമനുബന്ധിച്ചും യുവജന ക്ലബുകളും സന്നദ്ധ സംഘടനകളും വിനോദമായി തീറ്റ മത്സരം സംഘടിപ്പിക്കാറുണ്ട്. ഇതുമൂലം ശാരീരിക അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് തീറ്റ മത്സരം നിരോധിക്കണമെന്ന് തൃശൂര്‍ സീഡ് ക്ലബ് വിദ്യാര്‍ഥികള്‍ കമ്മീഷന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നിര്‍ദേശമെന്ന് മലപ്പുറം ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.