Monday 16th of July 2018

ഉത്സവങ്ങള്‍ ആഘോഷിക്കാം, പ്രകൃതിക്ക് കോട്ടം വരാതെ

Category: Life Style Published: Saturday, 03 September 2016
ണേശോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രത്യേക ച‍ടങ്ങാണ് വിഗ്രഹ നിമഞ്ജനം. കളിമണ്ണ് ഒഴികെയുള്ളവകൊണ്ടു നിര്‍മിക്കുന്ന വിഗ്രഹങ്ങള്‍ അലങ്കാര വസ്തുക്കള്‍ എന്നിവ മൂലം ജലാശയങ്ങള്‍ മലിനമാക്കപ്പെടാറുണ്ട്. മലിനീകരണം ഉണ്ടാക്കാതെ പ്രകൃതിക്കനുയോജ്യമായ രീതിയില്‍ ഉത്സവാഘോഷങ്ങള്‍ ക്രമീകരിച്ച്  ഭൂമിയെ സംരക്ഷിക്കുവാനായി ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതിനായി ചില  നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. 
 
 
ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിനായി ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. 
 
 
പ്രകൃതിക്കും ജലസ്രോതസ്സുകള്‍ക്കും ജലാശയങ്ങള്‍ക്കും ദോഷകരമായ ഉല്‍പ്പന്നങ്ങള്‍കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ നിമജ്ജനത്തിനായി ഉപയോഗിക്കാന്‍ പാടില്ല. 
 
 
വിഗ്രഹനിമ‍ഞ്ജനത്തിന് മുന്‍പായി വിഗ്രഹത്തില്‍ അണിയിച്ചിട്ടുള്ള വസ്ത്രങ്ങള്‍ ,മോടി പിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാലകള്‍, പൂക്കള്‍, ഇലകള്‍, മറ്റു വസ്തുക്കള്‍ എന്നിവ മാറ്റേണ്ടതാണ്. ഇവ ജലസ്രോതസ്സുകളില്‍ എത്താതിരിക്കാന്‍ ശ്രദ്ധിക്കണം ഇവ മാലിന്യ  പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ പ്രത്യേകം നിര്‍മാര്‍ജ്ജനം ചെയ്യേണ്ടതാണ് .
 
 
നിമ‍ഞ്ജനത്തിനായുള്ള വിഗ്രഹങ്ങള്‍ അപകടകാരിയായ മാരകമായ വിഷലിപ്തമായ പെയിന്‍റുകള്‍ ചായങ്ങള്‍  എന്നിവയാല്‍ നിറം നല്‍കിയവ ആകരുത്. നിറം  നല്‍കുന്ന തിന് പ്രകൃതിദത്തവും ദോഷകരമല്ലാത്തതുമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക. കഴിവതും ചെറിയ വിഗ്രഹങ്ങള്‍ മാത്രം നിമഞ്ജനത്തിനായി ഉപയോഗിക്കുക. കിണറുകള്‍ തടാകങ്ങള്‍ നദികള്‍ എന്നീ ശുദ്ധജല സ്രോതസ്സുകള്‍ നിമഞ്ജനത്തിനായി ഉപയോഗിക്കരുത് .
 
 
നിമഞ്ജനത്തിനായി അടുത്ത സ്ഥലങ്ങള്‍മാത്രം തിരഞ്ഞെടുക്കുക,ഉത്സവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപയോഗ ശേഷമുള്ള മറ്റു വസ്തുക്കല്‍ എന്നിവ റോഡുകളിലോ നിരത്തുകളിലോ ഉപേക്ഷിക്കരുത്.
 
 
വലിയ ശബ്ദമുള്ള പടക്കങ്ങള്‍, അധികം മാലിന്യം പുറം തള്ളുന്ന പടക്കങ്ങള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക. രാത്രി പത്തുമണിക്കു രാവിലെ ആറുമണിക്കും ഇടയില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടുള്ളതല്ല.