Sunday 22nd of April 2018

ആരോഗ്യരംഗത്ത് മാതൃക കേരളം

Category: Entertainment
Published: Saturday, 10 February 2018
ന്യൂഡല്‍ഹി: ആരോഗ്യമേഖലയില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം ചരിത്രമെഴുതി. കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയെന്ന് നീതിആയോഗ് പുറത്തുവിട്ട റിപ്പോര്‍ടില്‍ പറയുന്നു. 
ഈ രംഗത്ത് കേരളം അതിവേഗം പുരോഗതി കൈവരിച്ചുവെന്ന് നീതിആയോഗ് റിപ്പോര്‍ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആരോഗ്യരംഗത്ത് കേരളാമോഡല്‍ തന്നെയാണ് രാജ്യത്തിന് മാതൃക എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
ആര്‍ദ്രം പദ്ധതി ഉള്‍പടെ നടപ്പാക്കി രോഗീസൗഹൃദമായ അന്തരീക്ഷം ആശുപത്രികളില്‍ സൃഷ്ടിച്ച് മികച്ച ചികിത്സ ഉറപ്പുവരുത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നിതി ആയോഗ് റിപ്പോര്‍ട്ടുപ്രകാരം 76.55 മുതല്‍ 80 വരെ സ്‌കോര്‍ കേരളം നേടി. 
രണ്ടാംസ്ഥാനത്ത് എത്തിയ പഞ്ചാബിന് 62.0265.21 സ്‌കോര്‍മാത്രമാണ് ലഭിച്ചത്. തമിഴ്‌നാടാണ് (63.2863.38) മൂന്നാം സ്ഥാനത്ത്.