Sunday 22nd of April 2018

കേരളത്തിന് അഭിമാനമായി ദേശീയ പഞ്ചായത്ത് പുരസ്‌കാരം

Category: Entertainment Published: Monday, 16 April 2018
കൊല്ലം: കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പഞ്ചായത്ത് പുരസ്‌കാരത്തിന് അര്‍ഹമായ വിവിധ പഞ്ചായത്തുകളെ പ്രഖ്യാപിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്തിന് ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്‌കാര്‍ 2018 ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തുകളായ ശ്രീകൃഷ്ണപുരം (പാലക്കാട്), നെടുമങ്ങാട് (തിരുവനന്തപുരം) ഗ്രാമപഞ്ചായത്തുകളായ മാറാഞ്ചേരി (മലപ്പുറം), ബുധനൂര്‍ (ആലപ്പുഴ), ശാസ്താംകോട്ട (കൊല്ലം) എന്നിവയ്ക്കും ഇതേ പുരസ്‌കാരം ലഭിച്ചു.
മലപ്പുറം ജില്ലയിലെ പോരൂര്‍ പഞ്ചായത്തിന ്‌നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്‌കാര്‍ 2018 ലഭിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഏപ്രില്‍ 24 ന് നടക്കുന്ന കേന്ദ്ര പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.