Thursday 21st of March 2019

റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യും

Category: Thiruvananthapuram
Published: Tuesday, 03 July 2018
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ ജൂലൈമാസത്തെ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യും. എ.എ.വൈ. വിഭാഗത്തില്‍പെട്ടവര്‍ക്ക് (മഞ്ഞ നിറത്തിലുള്ള റേഷന്‍കാര്‍ഡ്) കാര്‍ഡിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.  മുന്‍ഗണനാ വിഭാഗത്തില്‍പെട്ട കാര്‍ഡുകളിലെ (പിങ്ക് നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും കി.ഗ്രാമിന് ഒരു രൂപ നിരക്കിലും മുന്‍ഗണനയിതര വിഭാഗത്തില്‍പെട്ട രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (എന്‍.പി.എസ്‌ നീല നിറത്തിലുള്ള റേഷന്‍കാര്‍ഡ്) ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരി കിലോഗ്രാമിന് മൂന്ന് രൂപ നിരക്കിലും ഓരോ കാര്‍ഡിനും മൂന്ന് കിലോഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട വരെ ലഭ്യതയനുസരിച്ച് കിലോഗ്രാമിന് 16 രൂപ നിരക്കിലും ലഭിക്കും.  രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനയിതര വിഭാഗത്തില്‍പെട്ടവര്‍ക്ക് (എന്‍.പി.എന്‍.എസ്‌വെള്ള നിറത്തിലുള്ള റേഷന്‍കാര്‍ഡ്) ഒരോ കാര്‍ഡിനും ലഭ്യതയനുസരിച്ച് നാല് കിലോഗ്രാം അരി കിലോഗ്രാമിന് 9.90 രൂപ നിരക്കില്‍ ലഭിക്കും.  കൂടാതെ ഓരോ കാര്‍ഡിനും ലഭ്യതയനുസരിച്ച് മൂന്ന് കിലോഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട വരെ കിലോഗ്രാമിന് 16 രൂപ നിരക്കിലും വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക് അരലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡ് ഉടമകള്‍ക്ക് നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കില്‍ ലഭിക്കും.  പരാതികളും നിദ്ദേശങ്ങളും 1967 എന്ന ട്രോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ല/താലൂക്ക് സപ്ലൈ ഓഫീസുകളിലോ ഭക്ഷ്യ വകുപ്പു മന്ത്രിയുടെ ഓഫീസിലോ സിവില്‍ സപ്ലൈസ് ഡയറക്ടര്‍, പബ്ലിക് ഓഫീസ്, തിരുവനന്തപുരം33 എന്ന വിലാസത്തിലോ അറിയിക്കാം.