Thursday 19th of July 2018

രാജ്ഭവനില്‍ ഗവര്‍ണര്‍ വൃക്ഷത്തൈ നട്ടു

Category: Thiruvananthapuram
Published: Friday, 05 June 2015

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാജ്ഭവന്‍ പരിസരത്ത് ഗവര്‍ണര്‍ പി.സദാശിവം വൃക്ഷത്തൈ നട്ടു. ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവവും ഉദ്യോഗസ്ഥരും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ചെടികള്‍ നട്ടു. രാജ്ഭവന്‍ പരിസരത്തെ തെങ്ങുകളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് പരിഹാരം കാണാനും നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കാനും വെള്ളായണി കാര്‍ഷിക കോളേജിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഗവര്‍ണര്‍ അഭിപ്രായം ആരാഞ്ഞു