Sunday 22nd of April 2018

പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം

Category: District News
Published: Tuesday, 15 December 2015
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. വൈകിട്ട് 04.10ന് കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ഐഎന്‍എസ് ഗരുഡ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംസ്ഥാന മന്ത്രിമാര്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, സേനാ മേധാവികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 
 
കൊച്ചിയിലെ സ്വീകരണത്തിന് ശേഷം നാവികസേനയുടെ ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി തൃശൂരിലേക്ക് യാത്ര തിരിച്ചു. 35 പേരാണ് പ്രധാനമന്ത്രിയുടെ സംഘത്തിലുള്ളത്. മൂന്നു ഹെലികോപ്റ്ററിലായാണ് സംഘം തൃശൂരേക്കു യാത്ര തിരിച്ചിരിക്കുന്നത്. തൃശൂരിലെ പരിപാടിക്കു ശേഷം റോഡ് മാര്‍ഗം കൊച്ചിയിലേക്ക് മടങ്ങും. 07.15നാണ് താമസസ്ഥലമായ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ഹോട്ടല്‍ താജ് മലബാറി(വിവന്റ)ലെത്തുക.